സാംസ്കാരിക-രാഷ്ട്രീയ-നായകന്മാരും പെരുമാറ്റവും
പല ദിവസങ്ങളിലായി പത്രങ്ങളിൽ കാണുന്ന സാംസ്കാരിക-രാഷ്ട്രീയ-നായക-ന്മാരുടെ പെരുമാറ്റവാർത്തകൾ വളരെ ഖേദകരം തന്നെ. നിരവധി ജനങ്ങൾ വോട്ട് ചെയ്ത് ഒരു സ്ഥാനം കൈവരിച്ചവർ, എന്ത് പ്രകോപനം ഉണ്ടാ-യാലും അവരുടെ ഔദ്യോഗിക പദ വികൾക്കൊത്തു പെരുമാറുവാൻ ബാധ്യ-സ്ഥരാണ്. ആവശ്യമില്ല്യാത്ത പ്രസ്താവനകൾ, അസഭ്യം പറയൽ , അടി, ഇടി എന്നിവ അവര്ക്ക് യോജിച്ചതല്ല; ഒരു തെറ്റായ ശരീരഭാഷപോലും. തിരഞ്ഞെ-ടുത്തവരേക്കാൾ ഉയർന്ന പെരുമാറ്റമാണ് അവരിൽനിന്ന് പ്രതീക്ഷിക്കുന്നത്. പ്രസ്തുത സംഭവങ്ങളും, അവയുടെ മറ്റ് ആവിഷ്ക്കരണങ്ങളും വഴി ദൃശ്യ-ശ്രാവ്യ മാദ്ധ്യമങ്ങൾ നല്കുന്ന പ്രചരണം തിരഞ്ഞെടുക്കപ്പെട്ടവരുടെ പോരാ-യ്മകൾ ചൂണ്ടിക്കാണിക്കുവാൻ ആണെങ്കിലും, ഫലത്തിൽ അവയെല്ലാം തിര-ഞ്ഞെടുക്കുന്നവർക്ക് അനുകരണീയങ്ങളായ മാതൃകകളായി മാറുന്നു എന്ന-താണ് സത്യം. അതുകൊണ്ടുതന്നെയാണ് 'എന്ത് പ്രകോപനം ഉണ്ടായാലും അവരുടെ ഔദ്യോഗിക പദ വികൾക്കൊത്തു പെരുമാറുവാൻ ബാധ്യസ്ഥരാണ്' എന്ന് പറഞ്ഞത്.
ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ വോട്ട് ചെതവര്ക്കുതന്നെ ഡീവോട്ട് ചെയ്ത് പ്രസ്തുത വ്യക്തികളെ നീക്കം ചെയ്യുവാനുള്ള അവകാശംകൂടി ഉണ്ടായിരി-ക്കണം. എത്രകാലം ഒരു പദവിയിൽ പ്രവർത്തിച്ചിട്ടുണ്ടെങ്കിലും ഇപ്രകാരം നീക്കം ചെയ്യപ്പെട്ടവർക്ക്, ആ സ്ഥാനത്തുനിന്ന് വിരമിച്ചാൽ ലഭ്യമാകുന്ന ഒരാ-നുകൂല്യവും നല്കരുത്. എത്രയോ വ്യക്തികളുടെ അധ്വാനത്തിൽനിന്ന് ലഭ്യമാവുന്ന വരുമാനത്തിന് അവർ നല്കുന്ന ടാക്സ് ആണ് പാഴായി പോകു-ന്നത്? തെറ്റായ സംസ്കാരം കൈമാറുന്നു എന്ന കുറ്റത്തിന് പിഴ അടയ്ക്കു-വാനും അവർ ബാധ്യസ്ഥരാവണം.
ജനകീയം, ജനായത്തം എന്നീ പദങ്ങൾക്ക് 'തന്നിഷ്ടം കാണിക്കുവാനുള്ള അവ-കാശം' എന്ന് അർത്ഥം കൽപ്പിക്കരുത്. ബിൻ ലാദൻ ഒരു ഫോർമുല പറഞ്ഞ-തായി കേട്ടിട്ടുണ്ട്...." 100 ജനങ്ങൾ; 4 പേർ തിരഞ്ഞെടുപ്പിന് നില്ക്കുന്നു; ഓരോ-രുത്തർക്കും കിട്ടുന്ന വോട്ട് - 40, 30, 20 10; 40 കിട്ടുന്നവൻ വിജയിയായി പ്രഖ്യാ-പിക്കപ്പെടുന്നു. എന്നാൽ ആ വ്യക്തി 60% ജനങ്ങൾക്കും സമ്മതമല്ലാത്തവനാണ്. ആ വ്യക്തി ഒരു ഭരണ-സ്ഥാനത്തിന് യഥാർത്ഥത്തിൽ അർഹനാണോ?"
പൊതുജനം കഴുതയാണ് എന്ന് സമ്മതിച്ചുകൊടുക്കേണ്ട ആവശ്യമുണ്ടോ?!
No comments:
Post a Comment