സ്പേസ് യൂട്ടിലൈസേഷന്‍ - 'ദശ-പാത്രപ്രാണങ്ങളില്‍' പ്രധാനമായവ.
നന്ദികേശ്വരന്‍ രചിച്ച 'അഭിനയദര്‍പ്പണം' എന്ന നാട്യസംബന്ധിയായ ഗ്രന്ഥത്തില്‍ 'ദശ-പാത്രപ്രാണങ്ങളെ' കുറിച്ച് പറയുന്നുണ്ട്. സ്പേസ് യൂട്ടിലൈസേഷിനെ സംബന്ധിച്ചിടത്തോളം, 'ജവാ', 'സ്ഥിരത്വം' 'രേഖ' & ഭ്രമരി' എന്നിവ പ്രാധാന്യമര്‍ഹിക്കുന്നു. ഒരു നിശ്ചിത 'സ്ഥലപരിധിയില്‍' ശരീരത്തെയും ശരീര ഭാഗങ്ങളെയും അവരവര്‍ പ്രയോഗിക്കുന്ന ശൈലിക്ക് അനുസൃതമായി വിന്യസിക്കുവാന്‍ ആവശ്യമായ കഴിവുകളെയാണ് ഇവ സൂചിപ്പിക്കുന്നത്.ജന്മനാലുള്ള കഴിവുകളെ ഒരുപരിധിവരെ നിശ്ചിത അഭ്യാസങ്ങള്‍കൊണ്ട് പുഷ്ടിപ്പെടുത്തിയെടുക്കാവുന്നതാണ്. അഭ്യസിക്കുന്ന വ്യക്തിയുടെ ശരീരചലനങ്ങള്‍ സശ്രദ്ധം അപഗ്രഥിച്ച് ആവശ്യാനുസരണമുള്ള നിര്‍ദ്ദേശങ്ങളും അഭ്യസിപ്പിക്കലും ആവശ്യമാണ്. പാശ്ചാത്യനൃത്ത, കായികാഭ്യാസ - ഗവേഷകര്രും പരിശീലകരും ഇത് മുന്‍പേ അവരുടെ പഠനത്തിന്‍റെയും അഭ്യസനത്തിന്റെയും ഭാഗമാക്കിയിട്ടുണ്ട്. ഭാരതത്തില്‍, ഇത്തരം വസ്തുനിഷ്ടമായ, ശ്രദ്ധാപൂര്‍വ്വമുള്ള സമീപനം ഒരു പരിധിവരെ അത്ലറ്റിക്സ് രംഗത്ത് ഉണ്ടെങ്കിലും, നൃത്തരംഗത്ത് ഉള്ളതായി അറിവില്ല്യ. കലകളെ അപ്ലൈഡ് തലത്തില്‍ ഉപയോഗപ്രദമാക്കുവാന്‍ ശ്രമം തുടങ്ങിയിരിക്കുന്ന ഈ കാലത്ത് പ്രസ്തുത സമീപനത്തെ കുറിച്ച് നമ്മള്‍ ഗൌരവപൂര്‍വ്വം ചിന്തിക്കേണ്ടിയിരിക്കുന്നു.

1 comment:
Information are stored on hippocampus area through practice/drilling. That is why, in our old system, lessons were given through slokas recited by Guru and repeated by his disciples to by heart it. Ganesasana in yogais used to activate this area of brain before learning. It is same as the ritual we perform before Lord Ganesha in the morning.(Etham). We haven't documented it in detail but the knowledge was there.
Post a Comment