Monday, February 18, 2013

kathakaliyil chinthikkavunna maattangal

കഥകളിയിലെ വേഷങ്ങളിലും അവതരണങ്ങളിലും ആവശ്യമായ, ചിന്തിക്കാവുന്ന  ഏതാനും മാറ്റങ്ങള്‍..... ---;  പ്രധാനമായവ മാത്രം

വേഷം, പ്രയോഗം.

കിരാതം.

കിരാതത്തില്‍ അവസാനത്തെ ശിവന്‍, ചിലപ്പോള്‍ പാര്‌വ്വതിയും. സമയം കുറച്ചുമതി എന്നതുകൊണ്ട്‌ വേഷവര്ഗ്ഗതെത്തന്നെ മാറ്റുന്നത് ശരിയല്ല. വെറുതെ ഇരിക്കുവാന്‍ അഥവാ ചുരുങ്ങിയ ആട്ടങ്ങള്‍ മാത്രം കാണിക്കുവാന്‍ ചുട്ടികുത്തി, ഉടുത്തുകെട്ടി വരുന്ന  എത്ര കുറച്ചു സമയത്തേക്ക് ആയാലും പഴുപ്പുതന്നെ വേണം; പാര്‍വ്വതി കിരാതി തന്നെ ആവരുത്. കുട്ടിക്കാട്ടാളന്‍മാര്‍ക്ക് നിശ്ചിതമായ ആഹാര്യമാവാം. ഭൂതഗണങ്ങള്‍ ആണെങ്കിലും, ഹാസ്യം ആവാം എങ്കിലും, പാന്റ്സും, തനി കോമാളിത്തം തോന്നുന്ന ആഹാര്യ ഘടകങ്ങളും ഒഴിവാക്കാം. പന്നിയെ ഇപ്പോള്‍ അധികം അരങ്ങത്ത് കാണാറില്ല. പലതും സങ്കല്‍പ്പിക്കുന്ന കഥകളിയില്‍ പന്നിയുടെ രൂപം പ്രേക്ഷകര്‍ അവര്‍ക്കരിവുള്ള വിധം കല്പ്പിച്ചുകൊള്ളട്ടെ.



No comments: